തിരുവല്ല : പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം നാരായണീയ ഗ്രന്ഥ പൂജ നടത്തി. തുടർന്ന് യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചനയും പ്രഭാഷണവും നടന്നു.
വനമാലി നാരായണീയ സമിതി യുടെ ആഭിമുഖ്യ ത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം യജ്ഞശാലയിൽ ചൊല്ലി സമർപ്പിച്ചു. ഏകാദശിയോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി, ശ്രീനാഥ്, വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.