Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവിഷു ബമ്പർ...

വിഷു ബമ്പർ നറുക്കെടുപ്പ് 28 ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ – 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.

ടിക്കറ്റു വില്പനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5,22,050 ടിക്കറ്റുകളും തൃശൂർ 4,92,200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം  നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒ.ആർ.കേളു മന്ത്രിയാകും

തിരുവനന്തപുരം : മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരമാണ് ഒ ആര്‍ കേളു മന്ത്രിസഭയിൽ എത്തുന്നത് .സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു. പട്ടികജാതി...

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ : കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ഹരിതസഭ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം,...
- Advertisment -

Most Popular

- Advertisement -