Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ ദിനം...

വിശ്വകർമ്മ ദിനം ആഘോഷിച്ചു

തിരുവല്ല : വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ വളഞ്ഞവട്ടം അധ്യക്ഷത വഹിച്ച പൊതു സമ്മേളനം വി. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശില്പി ഡോക്ടർ ബാലകൃഷ്ണൻ ആചാരി (ബാലു ശില്പി) മുഖ്യപ്രഭാഷണം നടത്തി, വീശിഷ്ട അതിഥിയായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഗിരീഷ് കുമാർ പങ്കെടുത്തു.

വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ സെക്രട്ടറി ശിവരാമൻ ആചാരി, മഹിളാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ, വി. എസ്. എസ് സംസ്ഥാന ബോർഡ് മെമ്പർ തുളസി ജി കൃഷ്ണൻ,വി.എസ്. എസ് യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സുനിൽ കുമാർ,പത്തനംതിട്ട ജില്ല പ്രസിഡന്റ് അജിത്, ട്രഷറർ അശോകൻ പമ്പ,ജില്ല മഹിളാ സമാജം പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ,മഹിളാ സമാജം താലൂക്ക് പ്രസിഡന്റ് ഗ്രീഷ്മ ഗോപാൽ, യുവജന ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് ശ്യാം ഉദയഭാനു,വി. എസ്. എസ് തിരുവല്ല താലൂക്ക് യൂണിയൻ ട്രഷറർ രവീന്ദ്രൻ പി വി എന്നിവർ സംസാരിച്ചു.

പൂവത്തൂർ വിശ്വകർമ്മ ക്ഷേത്രം നിർമാണപ്രവർത്തനം നടത്തിയവർ , തിരുവല്ല താലൂക്കിലെ മുതിർന്ന അംഗങ്ങൾ , എസ്. എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഗവ.പ്ലീഡർ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി...

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -