Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerവി എസ്...

വി എസ് എസ് സിയിൽ നിയമനം: വ്യാജ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഎസ് എസ് സി മുന്നറിയിപ്പ് നൽകി. വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണ്.

വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്കു അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രം ആണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും /സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ നിയമന വാർത്തകൾക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണം. വി എസ് എസ് സി പരസ്യപ്പെടുത്തുന്ന തൊഴിൽ അവസരങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ VSSC –യുടെയും ISRO-യുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ (www.vssc.gov.in) / (www.isro.gov.in) പതിവായി സന്ദർശിക്കുവാൻ വി എസ് എസ് സി നിർദ്ദേശിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല : എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു : മോഹൻലാൽ

തിരുവനന്തപുരം : താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ തിരക്കിലായിരുന്നു.സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും അമ്മയെ...

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം,...
- Advertisment -

Most Popular

- Advertisement -