Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ വ്യാപാരികളുടെ...

റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ.അനിൽ അറീയിച്ചു. പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്‌കരിക്കാൻ തീരുമാനമായി.

പരിഷ്‌കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു. പുതിയ വർദ്ധനവ് 2026 ജനുവരി മുതൽ നടപ്പിലാക്കും. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് മരണം

കോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...
- Advertisment -

Most Popular

- Advertisement -