ആലപ്പുഴ : കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു. 10 മുതൽ 20 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 625 രൂപയിൽ നിന്നും 775 രൂപയായും 21 മുതൽ 30 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്നവർക്ക് 655 രൂപയിൽ നിന്ന് 805 രൂപയായും 31 മുതൽ 75 എച്ച് പി വരെയുള്ള മോട്ടോറുകളിൽ പണിയെടുക്കുന്നവർക്ക് 675 രൂപയിൽ നിന്ന് 825 രൂപയായും കൂലി വർദ്ധിപ്പിച്ചു.
ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെഎസ് സിന്ധുവിന്റെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. മോട്ടോർ തൊഴിലാളികൾക്ക് നൽകിവരുന്ന മറ്റു ചെലവുകൾ കൂലി വർദ്ധനവിന് ആനുപാതികമായി വർദ്ധി പ്പിക്കുന്നതിനും ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.