Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാലിന്യമുക്ത ജില്ല...

മാലിന്യമുക്ത ജില്ല : പരിശോധന ശക്തമാക്കി

ആലപ്പുഴ : മാർച്ച്‌ 31 ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി.

പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 15 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും പിടികൂടി. 27 സ്ഥാപനങ്ങളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്.

അശാസ്ത്രീയ മാലിന്യ സംസ്കരണം, അജൈവമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തത്, പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവജാത ശിശുവിന്റെ മരണം : ഡോ.ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം : പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി.പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ...

തദ്ദേശ തെരഞ്ഞെടുപ്പ് ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -