ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു മറുകരയിലെത്താൻ. പഴയ പാലം ബലക്ഷയം നേരിട്ടതോടെ പ്രധാനപാതയില്‍ ഗതാഗതം മുടങ്ങിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. ഇതും ഇപ്പോള്‍ പ്രയോജനം ചെയ്യാത്ത അവസ്ഥയായതായി നാട്ടുകാര്‍ ആരോപിച്ചു. കാലവര്‍ഷം കനക്കുമ്പോള്‍ തുടര്‍ച്ചയായി ഇവിടെ ഗതാഗതം മുടങ്ങാന്‍ സാധ്യതയേറെയാണെന്നും പ്രദേശവാസികൾ പറഞ്ഞു.