വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 153 ആയി. 91 പേരെ കാണാതായി.ആറ് മണിയോടെ ഇന്നത്തെ രക്ഷാദൗത്യം പുനരാരംഭിച്ചു .4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും.മുണ്ടകൈയിൽ തകർന്ന പാലത്തിനു പകരം ബെയിലി പാലം നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും.