Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSpiritualപ്രതിസന്ധികളെ അതിജീവിക്കുവാൻ...

പ്രതിസന്ധികളെ അതിജീവിക്കുവാൻ ശക്തിയാർജിക്കണം- റവ. ബോബി മാത്യു

തിരുവല്ല : നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രലോഭനങ്ങളെ ചെറുത്തുതോൽപ്പിക്കുവാനുമുള്ള കഴിവ് വചന കേൾവിയിലൂടെ സാധ്യതമാകണമെന്ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ക്നാനായ കൺവൻഷൻ രണ്ടാം ദിവസം വചന ശുശ്രൂഷ നടത്തി  റവ ബോബി മാത്യു പറഞ്ഞു. നാം ലോകത്തോടൊപ്പം ജീവിക്കുന്നവരോ അതോ  ക്രിസ്തുവിനോടൊപ്പം നമ്മുടെ ജീവിതം ആഘോഷമാക്കി തീർക്കുന്നവരോ എന്ന് വിമർശനാത്മകമായി നമ്മുടെ ജീവിതത്തെ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദായ വലിയ മെത്രാപ്പോലീത്ത അർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. മാത്യു എബ്രഹാം അമ്പലപ്പാട്ട്, ഇ എ അലക്സാണ്ടർ ഇടയാടിയിൽ സുവിശേഷ സമാജം വൈസ് പ്രസിഡന്റ്‌ ഫാ. ബെന്നി എബ്രഹാം മാമലശ്ശേരിൽ, സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, എം പി തോമസ് മംഗലത്ത്, സജി മുണ്ടക്കൽ, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു.  വി സി തോമസ് വെട്ടിമൂട്ടിൽ ധ്യാനത്തിന് നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം...

തിരുവല്ല പുഷ്പമേള ഓഫീസ് ഉത്ഘാടനം ചെയ്തു

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന  'തിരുവല്ല പുഷ്പമേള 2025' സ്വാഗതസംഘം ഓഫീസ്  എംഎൽഎ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മതേതര...
- Advertisment -

Most Popular

- Advertisement -