Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരസ്പരം ക്ഷമിച്ചും...

പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കോട്ടയം : പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്ഷമ മനുഷ്യ മനസിന് സമാധാനം പ്രദാനം ചെയ്യും. നോമ്പിന്റെ പുണ്യനാളുകളിലേക്ക് കടക്കുമ്പോൾ സ്വാർത്ഥചിന്താ​ഗതി വെടിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

വലിയ നോമ്പിന് ആരംഭം കുറിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിച്ചു. ഫാ.കെ.വി ഏലിയാസ് സന്ദേശം നൽകി. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, സെമിനാരി അധ്യാപകർ, വൈ​ദിക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : കെ ജയകുമാര്‍

ശബരിമല : പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന്  സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.93.60 ആണ് വിജയശതമാനം.99.75 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്.47,983 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും...
- Advertisment -

Most Popular

- Advertisement -