പന്തളം : മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. കുളനട കടലിക്കുന്ന് വട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സൂരജ് (31) ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായി ആയിരുന്നു ഇയാൾ. ഇന്ന് ജോലിയിൽ ആദ്യമായി പ്രവേശിച്ച ദിവസമായിരുന്നു.
ദേശീയപാത വികസനത്തിന് മണ്ണ് എടുക്കുന്നതിനിടെയാണ് അപകടം നടന്നത്. യന്ത്രം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ ഇലവുംതിട്ട പൊലീസിൽ മൊഴി നൽകി. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.