Tuesday, April 8, 2025
No menu items!

subscribe-youtube-channel

HomeNewsആഞ്ഞിലി മരം...

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ കയറിയ നിരണം സ്വദേശി അനിൽ കുമാറിനെയാണ് രക്ഷപെടുത്തിയത്.

ഇന്ന്  രാവിലെ പത്തരയോടെ ആയായിരുന്നു സംഭവം. മരത്തിൻ്റെ മുകൾഭാഗം മുറിച്ച് മാറ്റുന്നതിനിടെ തെങ്ങിൽ കെട്ടിയിരുന്ന വടം കാലിൽ വന്നു അടിച്ചതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അനിൽകുമാർ മരത്തിൻ്റെ മുകളിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ ഉച്ചയോടെ  അനിൽ കുമാറിനെ വലയിലാക്കി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷന്‍ ഓഫീസർ എം കെ ശംഭു നമ്പൂതിരി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ  ശ്രീനിവാസ്, ഉദ്യോഗസ്ഥരായ കെ കെ  ശിവപ്രസാദ്, ഷിജു ഷിബു ഷംനാദ് രഞ്ജിത്ത് കുമാർ പ്രശാന്ത് വിപിൻ ഹരികൃഷ്ണൻ എന്നിവർ അടക്കുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിർധന കുടുംബത്തിന് വീട്  നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം.

റാന്നി : നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം. പഴവങ്ങാടി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി ലിജോയ്ക്കും കുടുംബത്തിനുമാണ് റാന്നി ജനമൈത്രി പൊലീസ് നാലര സെൻ്റ് സ്ഥലവും വീടും വാങ്ങി...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -