തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി ചികിത്സാപിഴവ് മൂലം മരിച്ചെന്ന് ആരോപണം .കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്.കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി.തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു.പ്രസവം കഴിഞ്ഞു കൃത്യമായി പരിശോധിക്കാതെയാണ് ആശുപത്രിയിൽ നിന്ന് വിട്ടയയ്ച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു .
എന്നാൽ പ്രസവസമയത്തോ ആശുപത്രിയിൽ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയുണ്ടായിട്ടില്ലെന്നും ഡിസ്ചാര്‍ജ് ആകുന്ന സമയം പനിയും ഇല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു .






