തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ് രാജീവ് ക്ഷേത്രത്തിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
രാവിലെ 8.30 ന് മകനെ സ്കൂൾ ബസ് കേറ്റിവിട്ടതിനു ശേഷമാണ് കൊലപാതകം നടന്നത്. ഇതോടൊപ്പം വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ കാണാതായിട്ടുണ്ട്.കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായി അക്രമി രക്ഷപ്പെട്ടെന്നാണ് നിഗമനം .യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു.