Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകുട്ടമ്പുഴ കാട്ടിൽ...

കുട്ടമ്പുഴ കാട്ടിൽ കുടുങ്ങിയ സ്ത്രീകളെ കണ്ടെത്തി

കൊച്ചി : കോതമംഗലം കുട്ടമ്പുഴയിൽ കാട്ടിൽ കുടുങ്ങിയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് പോയപ്പോഴാണ് സ്ത്രീകൾ കാട്ടിൽ‌ കുടുങ്ങിയത്. വനത്തിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് ഇവരെ കണ്ടെത്തിയത്.  മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിനുള്ളിലേക്ക് പോയത് . എന്നാൽ മുന്നിൽ കാട്ടാനക്കൂട്ടം പെട്ടതോടെ ഇവർ ചിതറിയോടുകയായിരുന്നു. വൈകിട്ട് നാലു മണിവരെ മായയുമായി ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു . ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.പൊലീസും അ​ഗ്നിരക്ഷാ സേനയും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനത്താവള പദ്ധതി പ്രദേശത്ത്  കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി

ആറന്മുള : ആറന്മുളയിൽ വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് കൊണ്ടുവരാനുള്ള കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി രംഗത്ത്. വിമാനത്താവളത്തിനെതിരെ നടന്ന സമരത്തിന് സമാനമായുള്ള പ്രതിഷേധമാണ് ഇനി...

ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം...
- Advertisment -

Most Popular

- Advertisement -