ആലപ്പുഴ : ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെടുത്തു .സെബാസ്റ്റ്യന്റെ ഭാര്യയുടെ ഏറ്റുമാനൂർ വെട്ടിമുകളിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെടുത്തത് .സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു .
സെബാസ്റ്റ്യൻറെ ഭാര്യയെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ ഇതുവരെയും അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് കോടതി ഏഴു ദിവസത്തേക്കു കൂടി സെബാസ്റ്റൈനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.