Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsളാഹ എസ്റ്റേറ്റിന്...

ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്

പത്തനംതിട്ട : പെരുനാട് ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്. 4 പേരെയാണ് ഇന്ന് രാവിലെകടന്നൽ കൂട്ടം ആക്രമിച്ചത്. മണികുമാർ ഭാര്യ സബീന മറ്റ് 2 തൊഴിലാളികൾ എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. ബോധരഹിതമായ 4 പേരെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനിടെ കടന്നൽ കൂട്ടം ഇളകി വരികയായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോട്ട ബാങ്ക് കവർച്ച : പ്രതി പണം നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു

തൃശ്ശൂർ : പോട്ട ബാങ്ക് കവർച്ച പ്രതി റിജോ ആൻ്റണി കാശ് നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു.അന്നനാട് സ്വദേശിയായ സുഹൃത്താണ് റിജോ നൽകിയ 2.94 ലക്ഷം രൂപയുമായി പൊലീസ്...

കൊച്ചി സൈബര്‍ തട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി : കൊച്ചി സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിലായി .പശ്ചിമ ബംഗാൾ സ്വദേശിയും  ബംഗാളിലെ യുവമോർച്ച നേതാവുമായ ലിങ്കൺ ബിശ്വാസാണ് പിടിയിലായത്.കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത...
- Advertisment -

Most Popular

- Advertisement -