Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeEducationതിരുവല്ല എംപ്ളോയ്മെന്റ്...

തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

തിരുവല്ല:കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെയും പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഉദ്ദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന വിവിധ സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകളിലേയ്ക്ക് താല്‍പര്യമുള്ള പ്ലസ് ടു വും ഉയര്‍ന്ന യോഗ്യതയുള്ളതുമായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളതും 18 നും 30 നും മധ്യേ പ്രായമുള്ളതുമായ തിരുവല്ല താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. 2021 മാര്‍ച്ച് ഒന്നിനും അതിന് ശേഷവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ മാത്രം ഹാജരായാല്‍ മതി. ഫോണ്‍ :0469-2600843

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: ഭക്തർക്ക്  സുരക്ഷിതദർശനം സാധ്യമാക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും  ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു. ശബരിമല മകരവിളക്ക്  മഹോത്സവത്തിൻ്റെ  സുഗമമായ നടത്തിപ്പിനായി...

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ : ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

സുൽത്താൻ ബത്തേരി:വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ്...
- Advertisment -

Most Popular

- Advertisement -