Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMannarഭിന്നശേഷിക്കാരിയെ ലൈംഗികമായി...

ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല എറമ്പാച്ചൻ പള്ളിക്ക് സമീപം ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) അറസ്റ്റിലായത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നുവർഷത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തെ പറ്റി പറഞ്ഞത്.

പിന്നിട് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയും ശിശുക്ഷേമ സമിതി പൊലിസിൽ അറിയിക്കുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ ഡിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു

കൊച്ചി : മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയും കൊച്ചുമകളും മുങ്ങിമരിച്ചു.കിഴക്കേക്കുടിയില്‍ ആമിന (60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഗുരുതരാവസ്ഥയിൽ...

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി....
- Advertisment -

Most Popular

- Advertisement -