Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകടുവയുടെ ദൃശ്യങ്ങൾ...

കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റില്‍

മലപ്പുറം : കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ ആണ് വനംവകുപ്പിന്റെ പരാതിയിൽ അറസ്റ്റിലായത്. ആർത്തല ടീ എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിലാണ് ജെറിൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു.തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിക്കുകയും സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്യുകയും ചെയ്‌തു.കുറ്റസമ്മതം നടത്തിയ യുവാവിനെതിരെ ജനങ്ങളില്‍ ഭീതിപടര്‍ത്തല്‍, സര്‍ക്കാര്‍ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  സഹസ്രനാമജപയജ്ഞം ഇരുപതുകോടി പൂർത്തിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നു വന്നിരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി പൂർത്തിയായി. ഇന്ന്  രാവിലെ ശീവേലിപ്പുരയിൽ ആയിരക്കണക്കിന് ഭക്തർ പ്രദക്ഷിണമായി ഇരുന്നു 3 ആവർത്തി സഹസ്രനാമം ജപിച്ചു...

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം: 57 മണ്ഡലങ്ങളിൽ  ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കവെ  ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും...
- Advertisment -

Most Popular

- Advertisement -