Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എ യുമായി യുവാവ് പിടിയിൽ

പന്തളം: എം ഡി എം എ യുമായി പന്തളത്ത് യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി 8ഓടെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻെറ സഹായത്തോടെയാണ് പന്തളം ടൌണിൽ നിന്നും പ്രതിയെ പിടികൂടിയത്.

പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിർത്തി പരിശോധിക്കുകയും പ്രതിയിൽ നിന്ന് രാസലഹരിയിനത്തിൽപ്പെട്ട 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയെയും എം ഡി എം എയും  വാഹനവും കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻെറ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ പോസ് മെഷീൻ തകരാറിൽ : റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറുമൂലം ഇന്ന് റേഷൻ വിതരണം മുടങ്ങി. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കവെയാണ് സെർവർ തകരാർ. കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ ഇന്ന്...

ഓണത്തിന് മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി  റെയിൽവെ

തിരുവനന്തപുരം : ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി  റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ...
- Advertisment -

Most Popular

- Advertisement -