Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ യുവാവ്...

ആലപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ടു : ഭാര്യാ പിതാവും സഹോദരനും കസ്റ്റഡിയിൽ

ആലപ്പുഴ : ആലപ്പുഴ അരൂക്കുറ്റിയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ .അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് , പിതാവ് നാസർ എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

മരിച്ച റിയാസ് ഭാര്യ റനീഷയെ പതിവായി മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു.തുടർന്ന് റിയാസ് സുഹൃത്ത് നിബുവിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് നാസറും റെനീഷും മർദനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂള്‍ കലോത്സവം : തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കി

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ തൃശ്ശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്:ബാങ്ക് ഭാരവാഹികളുടെ 18 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

പത്തനംതിട്ട :മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ,...
- Advertisment -

Most Popular

- Advertisement -