പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും തലമുറയോടുള്ള കടപ്പാട് ആണെന്നും ഈ തിന്മയെ സമൂഹത്തിൽ നിന്ന് ഉത്മൂലനം ചെയ്യുവാനുള്ള കടമയും ഉത്തരവാദിത്വവും നാം നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ പേൾ കണ്ണേത്ത്, ഫാ. എൽദോ ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, റിട്ടേണിംഗ് ഓഫീസർ ബിനു സാമുവേൽ എന്നിവർ പ്രസംഗിച്ചു.
രാജ്യത്തിൻ്റെ നിയമത്തിന് വിധ്വേയപ്പെടുവാൻ തയ്യാറാകാത്ത വിഘടിത സഭാ വിഭാഗത്തിന് പിൻതുണ നൽകുന്ന സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.