Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaശബരിമലയിൽ ഉത്സവം...

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി.

വരുംദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. അന്ന് രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. തുടർന്ന് 10 ന് നട  അടയ്ക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളംകളിയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ : മന്ത്രി കെ. എൻ. ബാലഗോപാൽ

ആറന്മുള: ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും  ജലഘോഷയാത്രയും സത്രകടവിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വള്ളംകളി...

ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിൽ

തിരുവല്ല :  ഒട്ടനവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിലായി.  നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് പത്താം...
- Advertisment -

Most Popular

- Advertisement -