Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഡോ: ടി...

ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും

ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ഇന്ന് നടന്നു. തിരുവല്ല അസംബ്ലി മണ്ഡത്തിലെ എട്ടു കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. രാവിലെ  വെണ്ണിക്കുളത്ത് ഭാസ്കരൻ്റെ വസതിയിൽ നിന്നാണ് ആരംഭിച്ചത്. മല്ലപ്പള്ളി ട്രിനിറ്റി ഹാൾ, കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ്  സഹകരണ ബാങ്ക് ആഡിറ്റോറിയം, നെടുംബം മലയിത്ര എസ്എൻഡിപി ഹാൾ, പെരിങ്ങര ഇളമൺ ഹെറിറ്റേജ്, കടപ്ര ജോർജ്കുട്ടിയുടെ വസതി, നിരണം വൈഎംസിഎ എന്നിവിടങ്ങളിൽ
മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. മാത്യു ടി തോമസ് എംഎൽഎ, എൽഡിഎഫ് മണ്ഡലം കൺവീനർ ആർ സനൽകുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് എന്നിവരും തോമസ് ഐസക്കിനോടൊപ്പം ഉണ്ടായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർവ്വ മത സമ്മേളനവും ശതാബ്ദി ആഘോഷവും

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം  ഗോവ ഗവർണർ...

പെരിങ്ങര പഞ്ചായത്തിൽ ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും സി എച്ച് സി ചാത്തൻകരി യുടെയും സംയുക്താഭിമുഖ്യത്തിൽ ചാത്തൻകരി കടവ് ജംഗ്ങഷനിൽ ഉറവിട നശീകരണവും ശുചീകരണവും നടത്തി. പെരിങര പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -