മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി.
സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ ജനറല്‍ കണ്‍വീനറായി സംഘം ഭാരവാഹികളായ പ്രൊഫ.എബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ.ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ.എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വാ അറിയിച്ചു