കോഴഞ്ചേരി: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ നടത്തപ്പെടുന്ന 131-മത് മാരാമണ്‍ കണ്‍വന്‍ഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.
ലോഗോ ഡിസൈനുകള്‍ ലോഗോയുടെ ഹ്രസ്വ വിശദീകരണത്തോടൊപ്പം 2025 ഡിസംബര്‍ 23 ചൊവ്വാഴ്ച 4 പി.എം.ന് മുമ്പായി ജനറല്‍ സെക്രട്ടറി, മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ഓഫീസ്, തിരുവല്ല – 1 എന്ന വിലാസത്തിലോ, mteatvla@gmail.com എന്ന മെയില്‍ ഐ.ഡി.യിലോ, 8330050970 എന്ന വാട്‌സാപ്പ് നമ്പരിലോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330050970 എന്ന നമ്പരില്‍ ബന്ധപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികം നല്‍കുന്നതാണ്.






