ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം ടെലികോം കമ്പനികൾക്ക് നൽകുകയും വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിർദേശം നൽകി.
ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാനാണ് അനുമതി .എന്നാൽ അതിൽ കൂടുതൽ സിം കാർഡുകൾ പല കമ്പനികളും നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തലുകൾ .