Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകടമ്പനാട് പഞ്ചായത്തിൽ...

കടമ്പനാട് പഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറിക്കായി  30 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാർ

അടൂർ: നാഷണൽ ആയുഷ് മിഷൻ കൺസ്ട്രക്ഷൻ വർക്കുകളുടെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന്  സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കൺസൾട്ടിംഗ് റൂം, വെയിറ്റിംഗ്റൂം, ഫാർമസി, ഫാർമസി സ്റ്റോറും  ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതായിരിക്കും പുതിയ ബിൽഡിംഗ്.

സിദ്ധ ഡിസ്പെൻസറി നിലവിൽ വരുമ്പോൾ ഒരു ഡോക്ടറുടെയും, ഫാർമസിസ്റ്റിൻറെയും സേവനം എല്ലാദിവസവും ഉണ്ടായിരിക്കും. നിർമ്മാണ നിർവഹണത്തിന് ഏജൻസിയെ കണ്ടെത്തി പ്ലാനും, തയ്യാറാക്കി പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്....

ഉറവിടമാലിന്യ സംസ്‌കരണ പദ്ധതി ഒന്നാം വാർഷിവും പടയണി കോലം അനാവരണവും

പത്തനംതിട്ട: നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ  ഒന്നാം വാർഷികവും കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം നടന്നു. പൊതുയിടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -