Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserry149-ാമത് മന്നം...

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ചങ്ങനാശ്ശേരി : 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള  നായർ പ്രതിനിധിസമ്മേളനം സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വാഗതവും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും.

വൈകീട്ട് മൂന്നിന് കുന്നക്കുടി ഹാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകീട്ട് 6.30-ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.രാത്രി ഒൻപതിന് മേജർ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴൽക്കുത്ത്. രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന.വേദിയിൽ ഏഴുമുകൽ വെട്ടിക്കവല കെ.എൻ.ശശികുമാറിന്റെ അവതരിപ്പിക്കുന്ന  നാഗസ്വരക്കച്ചേരി. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം.

11-ന് നടക്കുന്ന മന്നംജയന്തിസമ്മേളനം ദേശീയന്യൂനപക്ഷകമ്മീഷനംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവും രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തും.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വഗതവും ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിളള നന്ദിയും അറിയിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാര്‍ പുതുക്കണം

പത്തനംതിട്ട : അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ നടത്തണമെന്ന് ഐടി മിഷന്‍ അറിയിച്ചു. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ...

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -