ആറന്മുള: വർഷങ്ങളായി തുടർന്നു വരുന്ന വിരോധത്താൽ കമ്പിവടി കൊണ്ട്തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ 5 പേരെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള ഇടശ്ശേരിമല,അഖിൽ (32), ആറന്മുള ഇടശ്ശേരിമല,മേലെ വലക്കടവിൽ വീട്ടിൽ നിഖിൽ ശശി(33), ആറന്മുള ഇടശ്ശേരി മല,പാപ്പാട്ട് തറയിൽ വീട്ടിൽ മനോജ്(53),പാപ്പാട്ട് തറയിൽ വീട്ടിൽ പ്രസാദ്(59),ആറന്മുള ഇടശ്ശേരി മല, അഭിലയം വീട്ടിൽ അഭിഷേക്,( 29)എന്നിവരാണ് അറസ്റ്റിലായത്.19 ന് രാത്രി 11.30 ന് കുളമാപ്പുഴിയിലാണ് സംഭവം.
രണ്ടാം പ്രതിയുടെ വീട്ടുകാരുമായി വിരോധത്തിൽ കഴിഞ്ഞു വരികയാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അനൂപിന്റെ കുടുംബം. ആറന്മുള ഇടശ്ശേരി മല പാപ്പാട്ട് തറയിൽ വീട്ടിൽ അനൂപ്, മകൻ അതുൽ അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.
തന്റെ ഓട്ടോറിക്ഷയുടെ ഹോൺ അടിച്ചതിനെ ചൊല്ലി അനൂപുമായി പ്രതികൾ തർക്കം ഉണ്ടാവുകയും, അസഭ്യം വിളിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.അനൂപിന്റെ മകൻ അതുലിന്റെ മൊഴിയനുസരിച്ചാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നും മൂന്നും പ്രതികൾ കമ്പു കൊണ്ടും,രണ്ടാംപ്രതി കമ്പിവടി കൊണ്ടും അതുലിന്റെ തലയിലും കയ്യിലും മറ്റും അടിക്കുകയും, തടയാൻ ശ്രമിച്ച അനുപിന്റെ തലയ്ക്ക് നാലാം പ്രതി കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. തലയ്ക്ക് ഉള്ളിൽ രക്തസ്രാവമുണ്ടായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിത്സയിലാണ് ഇയാൾ.കേസെടുത്ത പോലീസ് അടുത്ത ദിവസം എല്ലാ പ്രതികളെയും പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.