Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികയ്ക്ക് നേരേ...

വയോധികയ്ക്ക് നേരേ പീഡനശ്രമം: 64 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: വയോധികയ്ക്ക് നേരേ പീഡനശ്രമം നടത്തിയ കേസിൽ 64 കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി  പത്രോസ്ജോൺ (ജോസ്) ആണ് അറസ്റ്റിലായത്. 95 വയസുള്ള വയോധികയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം അതിക്രമിച്ചു കയറി വായിൽ തുണി തിരുകി ബലപ്രയോഗത്തിലുടെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ തുണി വലിച്ചൂരിയ ശേഷം വയോധിക  ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ  പെരുനാട് പോലീസ് വയോധികയുടെ  മൊഴി രേഖപ്പെടുത്തുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനപ്രതിനിധികൾ നാടിന്റെ പുരോ​ഗതിക്ക് വേണ്ടി നിലകൊള്ളണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാഷ്ട്രത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ്  സഭ നിലകൊള്ളുന്നത്. ജനപ്രതിനിധികളിൽ നിന്ന് സഭയും സമൂഹവും ആ​ഗ്രഹിക്കുന്നതും അതാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തദ്ദേശ സ്വയംഭരണ...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...
- Advertisment -

Most Popular

- Advertisement -