ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് അളകനന്ദ നദിയിൽ പതിച്ചു.സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു