Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsപാരമ്പര്യ ഭാരതീയ...

പാരമ്പര്യ ഭാരതീയ നാട്ടുവൈദ്യസമതിയുടെ എട്ടാം വാർഷിക സമ്മേളനം

തിരുവനന്തപുരം: പാരമ്പര്യവൈദ്യം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. പാരമ്പര്യ നാട്ടുവൈദ്യ സമിതിയുടെ എട്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ പാരമ്പര്യ ചികിത്സ നടത്തി രോഗമുക്തി നേടിയവർ ധാരാളമുണ്ട്. ഈ ചികിത്സാ സംവിധാനം നിലനിൽക്കേണ്ടതും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചികിത്സ നിലനിൽക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.

മുൻ സ്പീക്കർ എൻ. ശക്തൻ മുഖ്യാതിഥിയായി. പാരമ്പര്യ നാട്ടുവൈദ്യ സമിതി പ്രസിഡന്റ് ജെ. ഷാലോം അധ്യക്ഷനായി. കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സഹായദാസ്, വെള്ളനാട് ഗ്രാമപഞ്ചായത്ത് അംഗം മെളിൻ, സമിതി ജോയിന്റ് സെക്രട്ടറി എൻ. ശിംശോൻ വൈദ്യൻ, സെക്രട്ടറി സോമർവെൽ വൈദ്യൻ, രവീന്ദ്രൻ ഗുരുക്കൾ, നേശേൻ ആശാൻ, ബെൻസിയർ വൈദ്യൻ, ശശി വൈദ്യർ, ഈശ്വരദാസ് വൈദ്യർ, രാജേന്ദ്രൻകാണി വൈദ്യർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വൈദ്യ ശ്രേഷ്ഠന്മാരെയും കളരി ഗുരുക്കന്മാരെയും ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും...

നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ട്:  വി ഡി സതീശൻ

പത്തനംതിട്ട : കണ്ണൂർ എ ഡി എം  നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി...
- Advertisment -

Most Popular

- Advertisement -