Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ...

മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ് : ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി : മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരുക്ക്.മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.

വയറിന് വെടിയേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .നവീനും കിഷോറും തമ്മിൽ നേരത്തെയും വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

“വയലാർ രാമവർമ്മ ഒരു കാവ്യജീവിതം”പുസ്തക ചർച്ച 20-ന്

തിരുവല്ല: വയലാറിന്റെ സ്മരണകളുണർത്തി  "വയലാർ രാമവർമ്മ ഒരു കാവ്യജീവിതം" എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച 20 ന് നടക്കും. വൈകിട്ട്  4:30 ന്  രാമൻചിറ മാതൃഭൂമി ബുക്സിൽ എഴുത്തുകാരൻ രാജീവ് പുലിയൂരുമായി ഡോ. ലിബൂസ്...

ക്ഷേത്ര പരിസരത്ത് നിന്നു തേക്കുതടി മോഷണം പോയതായി പരാതി

റാന്നി: ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര പരിസരത്ത് നിന്ന് തേക്കുതടി മോഷണം പോയതായി പരാതി. റാന്നി ഭഗവതികുന്ന് ക്ഷേത്ര പരിസരത്ത് നിന്നാണ് മുറിച്ചിട്ടിരുന്ന മരത്തിന്റെ തടികൾ  മോഷ്ടാക്കൾ കടത്തിയത്. ഒരു മാസം മുമ്പാണ് മരങ്ങൾ...
- Advertisment -

Most Popular

- Advertisement -