Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഷിഗെല്ല :...

ഷിഗെല്ല : വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

വയനാട് : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല ബാധ പടരുന്നതായി റിപ്പോർട്ട്. വയനാട്ടിൽ 5 പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി ഉയർന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിൽ ആകെ 443 വിദ്യാർഥികളാണ് സമാനമായ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

ഇതിൽ നിലവിൽ 58 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയിലുണ്ടായിരുന്ന 68 പേരിൽ 30 പേർ രോഗം ഭേദമായി ഇതിനോടകം ആശുപത്രി വിട്ടിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കിണറുകളും മറ്റ് ജലസ്രോതസ്സുകളും കേന്ദ്രീകരിച്ച് ക്ലോറിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രോഗബാധയുണ്ടായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ലാബ് പരിശോധനയ്ക്ക് അയക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാടശേഖരങ്ങളില്‍ കരിഞ്ചാഴി:  ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം...

കവിയൂർ ഗണേശോത്സവം വിളംബര ഘോഷയാത്രയോടെ ആരംഭിച്ചു

തിരുവല്ല: കവിയൂർ ഗണേശോത്സവം വിളംബര ഘോഷയാത്രയോടെ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് 6ന് പലിപ്ര  ദേവി ക്ഷേത്ര സന്നിധിയിൽ കവിയൂർ ഗണേശോത്സവ സംഘാടക സമിതി രക്ഷാധികാരിമാരായ റിട്ട.വാട്ടർ ട്രാൻസ്പോർട്ട് ജോയിന്റ് ഡയറക്ടർ കെ. ജെ....
- Advertisment -

Most Popular

- Advertisement -