മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്നും യുവതി പറയുന്നു.
എന്നാൽ,ആരോപണം സുജിത് ദാസ് നിഷേധിച്ചു.2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും തിരൂർ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായിയാണ് യുവതി ഓഫീസിലെത്തിയതെന്ന് സുജിത് ദാസ് പറയുന്നു. പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. കഴമ്പില്ലെന്ന് കണ്ടതോടെ പരാതി തള്ളിയിരുന്നുവെന്നും സുജിത് ദാസ് പറഞ്ഞു. വ്യക്തിപരമായും കരിയർ പരമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.