Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർ കുട്ടനാട്...

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ  നടക്കും.  ജലോത്സവത്തിൽ 20 ൽ പരം വള്ളങ്ങൾ പങ്കെടുക്കും.

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുൻ റാന്നി എം.എൽ.എ രാജു ഏബ്രഹാം മുഖ്യാതിഥിയാകും. ആൻ്റോ ആൻറണി എംപി സമ്മാനദാനം നിർവ്വഹിക്കും.

മേല്പാടം, കടവിൽ, പായിപ്പാട് പുത്തൻചുണ്ടൻ എന്നിവ കന്നിയങ്കത്തിൽ മാറ്റുരയ്ക്കുന്ന ഈ വർഷത്തെ ജലോത്സവം ചരിത്രത്തിൻ്റെ നാഴികക്കല്ലാകും.  ആനാരി, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയ ദിവാൻജി , സെൻ്റ് ജോർജ്ജ്, വീയപുരം, നിരണം, ചെറുതന എന്നീ വള്ളങ്ങളിൽ കേരളത്തിലെ പ്രമുഖ ടീമുകളായ വി.ബി സി. കൈനകരി , കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, യു. ബി.സി. കൈനകരി , പുന്നമട ബോട്ട് ക്ലബ്ബ്, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ്,  കൊല്ലം ജീസസ് ബോട്ട് ക്ലബ്ബ്, ചെറുതന ബോട്ട് ക്ലബ്ബ്, നിരണം വില്ലേജ് ബോട്ട് ക്ലബ്ബ്  അതികായന്മാർ  മത്സരിക്കും.

നവജ്യോതി, പുളിക്കത്ര ഷോട്ട് , പഴശിരാജ,  ,കോട്ടപ്പറമ്പൻ, ആശപുളിക്കക്കളം എന്നീ വെപ്പുവള്ളങ്ങളും   ജലറാണി, സെൻ്റ് ജോസഫ്  തുടങ്ങിയ ഇരുട്ടുകുത്തി വള്ളങ്ങളും  മത്സരിക്കും.

വീയപുരം, നിരണം, കടപ്ര പഞ്ചായത്തുകളിലെ  ജലോത്സവ പ്രേമികളുടെ സംയുക്ത സംരംഭമായ അപ്പർ കുട്ടനാട് ബോട്ട് ക്ലബ്ബ് ആണ്  ജലോത്സവം സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പഗിരിയിൽ ഭിന്നശേഷികാർക്ക് സൗജന്യ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെൻ്റ്  ചെന്നൈ ഫ്രീഡം ട്രസ്റ്റുമായി ചേർന്ന് നടത്തിയ ഭിന്നശേഷിയുള്ളവർക്കായി സൗജന്യ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ  പങ്കെടുത്ത 56...

വേൾഡ് സ്ട്രോക്ക് അവാർഡ് ബിലിവേഴ്സ് ഹോസ്പിറ്റലിന്

തിരുവല്ല : ആലപ്പുഴ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ 2024 ലെ ഏഞ്ചൽസ് അവാർഡ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും മികച്ച സേവനം...
- Advertisment -

Most Popular

- Advertisement -