ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. എം സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് കായംകുളം സ്വദേശി അശ്വിൻ്റെ പക്കൽ നിന്നും തുക പിടിച്ചെടുത്തത്. സ്റ്റാറ്റിക്ക് സർവെയലൻസ് ടീം ചാർജ് ഓഫീസർ ആർ അനിൽ കുമാർ, ഗ്രേഡ് എസ്ഐ രാജീവ് കുമാർ, ജയൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
തിരുവല്ല : മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന...