Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീഡന പരാതി...

പീഡന പരാതി : നിവിൻ പോളിയെ ചോദ്യം ചെയ്തു : മൊഴിയെടുത്തു

കൊച്ചി : പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച്‌ നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തു.രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്.

2023 ഡിസംബറിൽ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് നിവിന്‍ ഉള്‍പ്പെടെ ആറ് പേർ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട് .

അതേസമയം,പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ സംഘത്തിന് കൈമാറി.

കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം

തിരുവല്ല : നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം നിരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിൽ ഉത്ഘാടനം നിർവഹിച്ചു. പാടശേഖരം കൺവീനർ രാജൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം...

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവം : അടിയന്തിര റിപ്പോർട്ട് തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രി

മലപ്പുറം : നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ...
- Advertisment -

Most Popular

- Advertisement -