കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി.ബന്ധു കോകിലയാണ് വധു. നടന്റെ മൂന്നാമത്തെ വിവാഹമാണിത്.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയെന്നും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.






