Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎമ്മിൻ്റെ മരണം...

എഡിഎമ്മിൻ്റെ മരണം : ടി.വി.പ്രശാന്തന് സസ്പെൻഷൻ‌

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ടി.വി.പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആരോ​ഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാ​ഗമായാണ് സസ്പെൻഷൻ നടപടി.

അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയന്റ് ഡിഎംഇയും ചേർന്നായിരുന്നു പ്രശാന്തനെതിരെ അന്വേഷണം നടത്തിയത്. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്ന് ഉത്തരവിൽ പറയുന്നു .അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം അന്വേഷണവും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. വിവാദം ഉയർന്നതുമുതൽ പ്രശാന്തൻ ജോലിക്കു ഹാജരായിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദി (കസവ് ) കേരളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻ്റ് കൃഷ്ണകുമാർ കാരയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ...

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത എന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് .മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ രാത്രി 11.30...
- Advertisment -

Most Popular

- Advertisement -