Monday, February 24, 2025
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ വിശ്വാസവഞ്ചന കേസിൽ  അറസ്റ്റ് ചെയ്തു.

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ,  രാജസ്ഥാൻ സ്വദേശിയെ വിശ്വാസവഞ്ചന കാട്ടി ചതിച്ചകേസിൽ  കോന്നി പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം കൃഷ്ണ നിവാസിൽ  ബി. അർജുൻ ദാസ്(41) ആണ് പിടിയിലായത്.

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ജാന പോസ്റ്റിൽ മൻഗരാസി എന്ന സ്ഥലത്ത് താമസിക്കുന്ന ദാൻവർ ലാലിന്റെ മകൻ കിഷൻലാലിന്റെ പരാതിയിൽ കേസെടുത്ത കോന്നി പോലീസ്,  ഇന്ന് വൈകിട്ട് 6 ന് തുമ്പമണ്ണിലെ ഭാര്യ വീടിനു സമീപത്തുനിന്നും അർജുൻ ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാറ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ വാടകയ്ക്ക് എടുത്തിട്ട് വാടകയോ മെഷിനറിയോ തിരികെ നൽകിയില്ല എന്ന പരാതിയിലെടുത്ത കേസിലാണ് പോലീസ് നടപടി.

കോന്നി ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, 2021 ഏപ്രിലിലാണ് ഇയാൾ മെഷീനറി എടുത്തുകൊണ്ടുപോയത്. 2024 ഒക്ടോബർ വരെ  വാടകയിനത്തിൽ നൽകാനുള്ള ആറു ലക്ഷം രൂപയോ യന്ത്രസാമഗ്രികകളോ തിരിച്ചു കൊടുക്കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. തിരികെ ചോദിച്ചപ്പോൾ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഈ മാസം ഒന്നിന് കിഷൻ ലാൽ കോന്നി പോലീസിൽ പരാതി നൽകി.

അന്വേഷണത്തെ തുടർന്ന് പ്രമാടം തെങ്ങുംകാവ് മറൂരിൽ മെഷീനറി സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.  പ്രതി കിഷൻ ലാലിൽ നിന്നും ചതിച്ച് കൈവശപ്പെടുത്തിയ  മെഷീനറികളിൽ 11 എണ്ണം പിറ്റേന്ന് മറൂർ പേഴും കാട്ടുമണ്ണിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും അന്വേഷണസംഘം  കണ്ടെടുത്തു.

കിഷൻ ലാലിന്റെ ഏക ഉപജീവനമാർഗമായ യന്ത്ര സാമഗ്രികൾ ചതിച്ച് കൈക്കലാക്കിയ അർജുൻ ദാസ്, ഇതുകൂടാതെ ജില്ലയിലെ വിവിധ  സ്റ്റേഷനുകളിലായി 8 കേസുകളിൽ പ്രതിയാണ്. ഇതര സംസ്ഥാനക്കാരനായ വാദിയുടെ ജീവന് ഭീഷണി ഉയർത്തിയ  പ്രതി, ചതിച്ച് കൈക്കലാക്കിയ യന്ത്രസാമഗ്രികൾ തന്റെതാണെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.  തുമ്പമണ്ണിലെ വീടിനടുത്തുനിന്നും പിടികൂടിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

അർജുൻ ദാസിനെതിരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. പത്തനംതിട്ട പോലീസ്  രജിസ്റ്റർ ചെയ്ത മനപ്പൂർവല്ലാത്ത നരഹത്യാശ്രമക്കേസിലും ദേഹോപദ്രവക്കേസുകളിലും ലഹളയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്. 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കും വിധേയനായിട്ടുണ്ട്.

പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ് ഐ വിമൽ രംഗനാഥ് , എസ് സി പി ഓ രഞ്ജിത് , ജോസൺ , അരുൺ, അൽസാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ (25). ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ 25...

മുൻവിരോധം : യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കുടുംബപ്രശ്നം കാരണമുള്ള മുൻവിരോധത്താൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൻ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക്...
- Advertisment -

Most Popular

- Advertisement -