Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsമുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ്...

മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും  സംയുക്തസഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു. ഒ പി, ലാബ്, ഫാർമസി സേവനങ്ങളുമായി ആരംഭിച്ച ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ്  ഡോ മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി.

കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേഷ്കുമാർ എം ഡി, ബിലീവേഴ്സ് ആശുപത്രി അസ്സോസ്സിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ജോൺ വല്യത്ത്, സി എം സി വെല്ലൂർ വൈസ് ചെയർമാൻ ഡോ ജോൺ സി ഉമ്മൻ, റവ ഫാ തോമസ് വർഗീസ്, പാലിയേറ്റിവ് മെഡിസിൻ വിഭാഗം മേധാവി ഡോ അജിത്ത് സി കോശി, സീനിയർ കൺസൾട്ടന്റ് ഡോ ലീജിയ മാത്യു, പഞ്ചായത്ത് മെമ്പർമാരായ  റേച്ചൽ മാത്യു,  ലിൻസി മോൻസി എന്നിവർ പ്രസംഗിച്ചു.

രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം. കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം വിസിറ്റിംഗ് യൂണിറ്റും വയോജന വിഭാഗമായ ജെറിയാട്രിക്സ് വിഭാഗവും പാലിയേറ്റിവ് മെഡിസിൻ വിഭാഗവും ഫിസിയോ തെറാപ്പി വിഭാഗവും മെഡിക്കൽ സെന്ററിൽ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാന ആക്രമണം : കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രണ്ട് ഗഡുക്കളായി നൽകേണ്ട തുകയാണെങ്കിലും ഈ കേസിൽ ഇത് ഒരുമിച്ച് കൈമാറുമെന്ന്...

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്,...
- Advertisment -

Most Popular

- Advertisement -