Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: നിലയ്ക്കലിൽ  പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കും –  ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി മണ്ഡലകാലം ആരംഭിക്കുന്ന ദിവസം മുതൽ നിലയ്ക്കലിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  അധികൃതർ അറിയിച്ചു

നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഇത്തവണ ഒരുക്കും. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെയാവും ക്രമീകരിക്കുക.

വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും തീർധാടകൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു.

ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് കാലത്ത് ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുമതിയോടെ  ഏർപ്പെടുത്താൻ  ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100  ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി നിയോഗിക്കുമെന്നും ദേവസ്വം ബോർഡ്  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്സിയിലെ അമിത ശമ്പളം കുറയ്ക്കണം : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിച്ചുരുക്കാൻ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത്...

മലയാള കാവ്യരംഗത്ത് നിസ്തുലമായ സംഭാവന  അടയാളപ്പെടുത്തിയ കവിയായിരുന്നു ജി. കുമാരപിള്ള – കവിയൂർ ശിവപ്രസാദ്

തിരുവല്ല : മലയാള കാവ്യരംഗത്ത് നിസ്തുലമായ സംഭാവന  അടയാളപ്പെടുത്തിയ കവിയായിരുന്നു ജി. കുമാരപിള്ളയെങ്കിലും വേണ്ടത്രരീതിയിൽ അത് ചർച്ച ചെയ്യപ്പെട്ടോയെന്നു ആദ്യേഹത്തിന്റെ ജന്മശ താബ്ദി വർഷത്തിലെങ്കിലും സാഹിത്യ ലോകം ചർച്ച ചെയ്യണമെന്ന് പ്രശസ്ത സിനിമ...
- Advertisment -

Most Popular

- Advertisement -