Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ കാലവർഷ ദുരിതബാധിതർക്ക് 80.07 കോടിയുടെ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ വീടുകളിലും പരിസരങ്ങളിലും പ്രളയജലം കയറി നാശനഷ്ടങ്ങൾ നേരിട്ട ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരന്ത പ്രതികരണ നിധി എന്നിവയിൽ നിന്നാണ് ഈ തുക ലഭ്യമാക്കിയത്.

സി.എം.ഡി.ആർ.എഫിൽ നിന്ന് 32.13 കോടി രൂപയും, എസ്.ഡി.ആർ.എഫ് വിഹിതമായി 25.56 കോടി രൂപയുമാണ് വകയിരുത്തിയത്. ഇതിനു പുറമെ, പ്രളയബാധിത കുടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനമാക്കി 22.37 കോടി രൂപയും അനുവദിച്ചു. ഒരു റേഷൻ കാർഡിലെ രണ്ട് മുതിർന്ന വ്യക്തികളെ പരിഗണിച്ച് പ്രതിദിനം 300 രൂപ വീതം ഏഴ് ദിവസത്തേക്ക് നൽകുന്ന ഈ പദ്ധതിയിലൂടെ ജില്ലയിലെ 1,06,535 ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കും. അർഹരായ മുഴുവൻ ആളുകളിലേക്കും സഹായം വേഗത്തിൽ എത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടം കൊടുത്ത പണം തിരികെ ചോദിച്ചു : മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ചു

മലപ്പുറം : കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വൃദ്ധ ദമ്പതികളെ അയൽവാസി ആക്രമിച്ചു.വേങ്ങര സ്വദേശി അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.വേങ്ങര...

എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം : കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട : പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനെ മോഷണക്കുറ്റം ചുമത്തി മർദിക്കുകയും വായിൽ തുണി തിരുകുകയും...
- Advertisment -

Most Popular

- Advertisement -