തിരുവല്ല: വയനാട് ലോക്സഭാ മണ്ഡലത്തിൽ റിക്കോർഡ് ഭൂരിപക്ഷം നേടിയ പ്രിയങ്ക ഗാന്ധിയുടെയും, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉജ്വല വിജയം നേടിയ രാഹുൽ മാങ്കുട്ടത്തിന്റെയും വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ആഹ്ലാദപ്രകടന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഹ്ലാദ പ്രകടനത്തോടനുബന്ധിച്ച് 1000 ലഡു വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ. ബിനു വി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് മലയിൽ, ലാൽ നന്ദാവനം, ബിജിമോൻ ചാലാക്കേരി, വിശാഖ് വെൺപാല, രതീഷ് പാലിയിൽ, റെജിമോൻ, അനു ജോർജ്, ആർ.ജയകുമാർ, ബെന്നി സ്കറിയ, ശ്രീജിത്ത് മുത്തൂർ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, റെജി മണലിൽ, ജേക്കബ് വർഗ്ഗീസ്, തോമസ് കോശി, അഭിലാഷ് വെട്ടിക്കാടൻ, കൊച്ചുമോൾ പ്രതീപ്, ശ്രീകാന്ത് ജി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രാജൻ തോമസ്, സജി എം.മാത്യു, പി.എൻ.ബാലകൃഷ്ണൻ, പോൾ തോമസ്, ടോണി ഇട്ടി, അജി മഞ്ഞാടി, അലി കുഞ്ഞ് ചുമത്ര എന്നിവർ പ്രസംഗിച്ചു.