Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsറോഡിന് കുറുകെ...

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

തിരുവല്ല : മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു .ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32) ആണ് മരിച്ചത്.തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.

മുത്തൂർ ഗവൺമെന്റ് സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയർ സെയ്ദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു.കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കും നിസ്സാര പരിക്കേറ്റു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി

ചെന്നൈ : തമിഴ് നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു .90പേരോളം ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും കാഴ്ച നഷ്ടപ്പെട്ടു. അതേസമയം,കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിലായി. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം...

ആശമാർക്കായി കൺസോർഷ്യം രൂപവത്കരിക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: അവിണിശ്ശേരി  ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ തന്റെ വകയായി നൽകും. ബാക്കി തുക സമൂഹത്തിലെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കും. ആശ...
- Advertisment -

Most Popular

- Advertisement -