തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ , കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രൂപീകരിച്ചു. ബെഞ്ച് സിറ്റിംഗിന് ശേഷമേ ഈ വിഷയത്തിന്മേൽ കമ്മീഷനിൽ നിലവിലുള്ളതും ഇനി വരാനുള്ളതുമായ അപ്പീൽ / പരാതി അപേക്ഷകളിൽ തീരുമാനമെടുക്കുകയുള്ളൂ. കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നവയല്ലാത്ത വിവരങ്ങൾ ദൃശ്യശ്രവ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു.